ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.

വേങ്ങര : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.  അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെക്കും. നാളെ ബുധനാഴ്ച ഉച്ചയോടെ വലിയോറയിൽ കുടുംബ ശ്മശാനത്തിൻ സംസ്കാരം നടക്കും. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഗസറ്റട് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാനകമ്മറ്റി അംഗമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഭാരവാഹിയാണ്. അച്ഛൻ : പരേതനായ മോഹനൻ കെ.പി. അമ്മ: സരോജിനി ടീച്ചർ (റിട്ട.എച്ച്.എം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾ). ഭർത്താവ്: സുനിൽ നാരായണൻ (ബിസ്നസ്, കേരളശ്ശേരി കോങ്ങാട്). മകൾ: ശ്രീലക്ഷ്മി-അമ്മു (വിദ്യാർത്ഥി,കലാക്ഷേത്ര, ചെന്നൈ). സഹോദരങ്ങൾ: സബിത,സിമി,അഭിലാഷ്,സംഗീത.

വലിയോറയിലെ വിവിധ മസ്ജിദുകളിലെ ചെറിയ പെരുന്നാൾ നിസ്ക്കാര സമയങ്ങൾ

വലിയോറയിലെ  വിവിധ മസ്ജിദുകളിലെ ചെറിയ പെരുന്നാൾ നിസ്ക്കാര സമയങ്ങൾ    പുത്തനങ്ങാടി പഴയ പള്ളി 8:30  ഇരുകുളം ജുമാ മസ്ജിദ്  8 AM   എട്ടുവീട്ടിൽ ജുമാമസ്ജിദ് പാണ്ടികശാല  7:30 AM  മുതലമാട് ജുമാ മസ്ജിദ്  7:15 AM  ശഅ്റാനി മസ്ജിദ് പാണ്ടികശാല 7:15 AM പരപ്പിൽ പാറ പള്ളി - 8 AM പുത്തനങ്ങാടി കാട്ടിൽ പള്ളി - 8 AM

ശവ്വാൽ അമ്പിളി തെളിഞ്ഞു, സൗദിയിലും (ഒമാൻ ഒഴികെ) മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ​ പെരുന്നാൾ

 റിയാദ്​:ശനിയാഴ്‌ച വൈകീട്ട്​ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ നാളെ​ (ഞായറാഴ്​ച) ചെറിയ പെരുന്നാൾ. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും​ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു​. സൗദിയിൽ ഈ ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പിറ ദർശിക്കാൻ എളുപ്പമാണെന്നായിരുന്നു വിലയിരുത്തൽ. നഗ്​ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ നേരിട്ട്​ ഹാജരായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്​ച ഈദുൽ ഫിത്വറായിരിക്കുമെന്ന്​ പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യം ആഘോഷത്തി​ന്റെ തിരക്കിൽ അമർന്നുകഴിഞ്ഞു.

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ; വ്യവസ്ഥകൾ ലഘൂകരിച്ച് സർക്കാർ

തിരുവനന്തപുരം:ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്. നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ മാറ്റം വരുത്താനും, തുടർന്ന് ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീർണതകൾക്കും വഴിവെച്ചിരുന്നു. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും, ഇന്ത്യയ്ക്ക് പുറത്ത് പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്കൂൾ രേഖകളിൽ മാറ്റം വരുത്താനാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. സ്കൂൾ രേഖകളിൽ തിരുത്തൽ വരുത്താൻ...

ബാക്കിക്കയം റെഗുലേറ്റർ നിർമാണം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

വേങ്ങര: കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കാൻ ജലസേചനവിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടർക്കും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. ഗ്രാമപ്പഞ്ചായത്തംഗമായ യൂസുഫലി വലിയോറ കമ്മിഷന് നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവിട്ടത്. ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചെലവിൽ 2016-ലാണ് ബാക്കിക്കയം റെഗുലേറ്ററിന്റെ പണി ആരംഭിച്ചത്. 2020-ഓടെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. 21 മീറ്റർ പാർശ്വഭിത്തി നിർമാണം, റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോവാൻ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണഭിത്തി നിർമാണം, പ്രോജക്ട് ഓഫീസ് കെട്ടിടത്തിന് കെട്ടിടനമ്പറും വൈദ്യുതി കണക്‌ഷനും ലഭിക്കൽ തുടങ്ങിയ പണികളാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. റോഡ് വീതി കൂട്ടാൻ താത്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന കരാർകമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും ...

കുളങ്ങര അബ്ദുറഹ്മാൻ( കുഞ്ഞാപ്പു) (60) മരണപെട്ടു

വലിയോറ:പരപ്പിൽ പാറ സ്വദേശി പരേതനായ കുളങ്ങര മുഹമ്മദ് എന്നവരുടെ മകൻ കുളങ്ങര അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു ഇന്ന് ( 27-03- 2025, വ്യാഴം) രാവിലെ 9 മണിയോടടുത്ത സമയത്ത് മരണപ്പെട്ട വിവരം അറിയിക്കുന്നു.  പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 3 മണിക്ക് അടക്കാപുര ഇരുകുളം ജുമാ മസ്ജിദിൽ. ദീർഘ കാലമായി പരപ്പിൽ പാറയിലെ ഹോട്ടലിൽ ജോലി ചെയ്ത് കൊണ്ടിരുന്ന അദ്ദേഹം ഒരു മാസത്തോളമായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു. മനാട്ടിപറമ്പ് സ്വദേശി ആലുങ്ങൽ ഹാജറയാണ് ഭാര്യ. മക്കൾ: നിസാർ, റാഫി (പള്ളു), ഉനൈസ്, വാജിദ്, റാഷിദ്, യുസൈറ, ഫാത്തിമ റിദ, ഫാത്തിമ റിൻഷ  മരുമക്കൾ: സലിം ( തിരൂരങ്ങാടി), ഫർഹാന ( പടിക്കൽ) , നസ്ലി ( പതിനാറുങ്ങൽ)

ലോകത്തിലെ ഏറ്റവും നീളം കൂടിയ പുലിമുട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രേക്ക് വാട്ടർ ഇറാഖിലാണ് സ്ഥിതി ചെയ്യുന്നത്, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ബസ്ര ഗവർണറേറ്റിലെ ഫോ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ ബ്രേക്ക് വാട്ടർ 14.5 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇറാഖിലേക്ക് വരുന്ന കപ്പലുകളെ ഉയർന്ന തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്നതിനും മറ്റ് രാജ്യങ്ങളിലൂടെ കടന്നുപോകാതെ ഗ്രാൻഡ് ഫോ തുറമുഖത്തേക്ക് നേരിട്ട് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുമായാണ് ഇത് നിർമ്മിച്ചത്. ബ്രേക്ക് വാട്ടർ നിർമ്മിക്കാൻ അഞ്ച് വർഷമെടുത്തു, 591 മില്യൺ ഡോളർ ചിലവായി. 2020 ഏപ്രിലിൽ, ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രേക്ക് വാട്ടർ ആയി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇതിനെ സാക്ഷ്യപ്പെടുത്തി.

ബാക്കികയം റെഗുലേറ്റർ വന്നതോടെ മീനച്ചൂടിൽ നാടുംനഗര കുടിവെള്ളക്ഷാമ ത്താൽ വീർപ്പ് മുട്ടുമ്പോൾ വേങ്ങരക്ക് കുളിരെക്കും കാലം

കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാല ബാക്കികയം കടവിൽ ബാക്കികയം റെഗുലേറ്റർ വന്നതോടെ മീനച്ചൂടിൽ നാടും നഗര കുടിവെള്ളക്ഷാമ ത്താൽ വീർപ്പ് മുട്ടുമ്പോൾ വേങ്ങരക്ക് കുളിരിടും കാലം.ബാക്കിക്കയം തടയണയുടെ വെള്ളം കെട്ടിനിൽക്കുന്ന കടലുണ്ടിപുഴയിൽ നിന്ന്   പ്രതിദിനം ഒരു കോടി ലിറ്റർ വെള്ളം പമ്പ് ചെയ്‌തിട്ടും 10 കിലോമീറ്ററോളം കടലുണ്ടിപ്പുഴയിൽ മൂന്നര മീറ്റർ താഴ്ച‌യിൽ വെള്ളം കെട്ടിനിൽക്കുന്നത് മനസ്സ് നിറയുന്ന കാഴ്‌ചയാകുന്നു വേനലിൽ കുതിച്ച് പാഞ്ഞിരുന്ന കുടിവെള്ള വണ്ടികളും മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ കുട്ടികൾ പന്ത് തട്ടിക്കളിച്ചിരുന്ന മണൽ പരപ്പും വിസ് മൃതിയിലേക്ക് വഴിമാറി. 2011 വേങ്ങര എം.എൽ. എയും മന്ത്രിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എത്തിയതോടെയാണ് കുടി വെള്ളം കിട്ടാക്കനിയെന്ന വേങ്ങരയുടെ ശനിദശമാറിയത്. മണ്ഡലത്തിൽ 50 കോടി രൂപ ജലനിധി പദ്ധതിക്കായി അനുവദിക്കുകയും ഇതിൽ 20 കോടി ചെലവഴിച്ച് കടലുണ്ടിപ്പുഴയിൽ വലിയോറ ബാക്കിക്കയത്ത് റഗുലേറ്റർ നിർമ്മിക്കുകയും ചെയ്‌തു. ഇതോടെ മൂന്ന് മുൻസിപ്പാലിറ്റി കൾ ഉൾപ്പെടെ പത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ ദാഹശമനിയായി ബാക്കിക്കയം മാറി.വേങ്ങര, ഊരകം,...

കോട്ടക്കലിൽ അവശനിലയിൽ കണ്ടെത്തിയ അസം സ്വദേശി മരിച്ച സംഭവം കൊലപാതകം; 4 പേർ അറസ്റ്റിൽ, കൊലപാതകം മയക്കു മരുന്നുമായി ബന്ധപ്പെട്ട്‌

കോട്ടയ്ക്കൽ: അവശനിലയിൽ കണ്ടെത്തി നാട്ടുകാർ ആശുപ്രതി യിലെത്തിച്ച അതിഥിത്തൊഴിലാളി മരിച്ച സംഭവം കൊലപാതകമെ ന്നു തെളിഞ്ഞു. കേസിൽ നാലു പേർ അറസ്റ്റി ലായി. മാർച്ച് ഒന്നിനാണ് അസം സ്വദേശി ഹാബിൽ ഹു സൈൻ (23) കോട്ടയ്ക്കൽ സം ഗീത തിയറ്ററിന് എതിർവശത്തു ള്ള പറമ്പിൽ വീ ണുകിടക്കുന്നതു കണ്ടത്. ആശുപ ത്രിയിലെത്തിച്ചെങ്കിലും മൂന്നിനു മരിച്ചു. ആയുധംകൊണ്ടു തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തു കയായിരുന്നു. തുടർന്നുള്ള അന്വേ ഷണത്തിലാണ് നാലു പ്രതികളെ പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് നസ്റുദ്ദീൻ ഷാ (27), വൈലത്തൂർ സ്വദേശി ജുനൈദ് (32), കോട്ടയ്ക്കൽ സ്വദേശി ഹാബിൽ ഹുസൈൻ അബ്ദുൽ ബാസിത് (26), കൽപക ഞ്ചേരി സ്വദേശി ശുഹൈബ് (33) എന്നിവരാണു പിടിയിലായത്. അഞ്ചാം പ്രതിക്കുവേണ്ടി തിര ച്ചിൽ തുടരുകയാണ്. തെന്നലയിൽ ഒരു വീടു കേന്ദ്രീ കരിച്ച് ഒന്നാം പ്രതി നസിറുദ്ദീനും നാലാം പ്രതി ഷുഹൈബും കഞ്ചാവ് വിൽപന നടത്തിയിരുന്നു. ഹാ ബിൽ ഇവരിൽനിന്നു കഞ്ചാവ് വാ ങ്ങിയിരുന്നു. ഇവർക്കു സ്ഥിരമാ യി കഞ്ചാവ് എത്തിച്ചുനൽകിയിരു ന്ന ബംഗാൾ സ്വദേശിയായ സൽമ എന്ന സ്ത്രീ ഹാബിലിനു നേരിട്ട് 2 കിലോഗ്രാം കഞ്ചാവ് എത്തിച്ചു നൽ...

നൂറ്റാണ്ടിന്റെ പ്രൗഢിയുമായി പുത്തനങ്ങാടി മസ്‌ജിദ് valiyora puthanandadi juma masjid

വലിയോറ പ്രദേശത്തിന്റെ ആദ്യ ജുമാമസ്‌ജിദെന്ന പെരുമയുമായി പുത്തനങ്ങാടി ജുമാ മസ്‌ജിദ്. 1800ൽ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർ ദേശപ്രകാരമാണ് മസ്‌ജിദ് സ്ഥാപിച്ചത്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ശിഷ്യനും സുഹൃത്തും വലിയോറ പ്രദേശത്തെ പ്രമുഖനുമായിരുന്ന അഞ്ചുകണ്ടൻ ഉത്താനു ഹാജി യാണ് പുത്തനങ്ങാടി ജുമാ മസ്‌ജിദ് സ്ഥാപിച്ചത്. അതുവരെയും തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു നാട്ടുകാർ ജുമുഅ നിസ്കാരത്തിന്ന് പോയി രുന്നത്. രണ്ടാം തവണ ഹജിന് പുറപ്പെടാൻ ഉത്താനു ഹാജി  മമ്പുറം തങ്ങളെ സമീപിച്ചപ്പോൾ ആ തുക ഉപയോഗിച്ച് മസ്‌ജിദ് നിർമിക്കാൻ മമ്പുറം തങ്ങൾ നിർദേശിക്കുക യായിരുന്നു. മസ്‌ജിദിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താൻ അഞ്ചുകണ്ടൻ കുഞ്ഞാലി മുസല്യാർ, സഹോദരൻ കോയാമു എന്നിവർ ചേർന്ന് 1885ൽ 5.3 ഏക്കർ കശുമാവ് തോട്ടം മസ്‌ജിദിനായി വഖഫ് ചെയ്തു. മറ്റു ചില വഖഫു കൾ, വഖഫ് ഭൂമിയിൽ പിന്നീടുവന്ന സ്‌ഥാപനങ്ങൾ എന്നിവ യിൽനിന്ന് വരുമാനം കണ്ടത്തിയാണ് മസ്‌ജിദ്, മതപാഠശാല എന്നിവ പ്രവർത്തിക്കുന്നത്. റബീഉൽ അവ്വൽ മാസ ത്തിൽ തിരൂരങ്ങാടി ഖാസിയെ മഹല്ലിലേക്ക് കാട്ടിൽ പള്ളി യിൽനിന്ന് ആനയിച്ച് പുത്തന ങ്ങ...

കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീ...

ഈ വർഷം സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകരെ കുറിച്ച് സ്കൂളിലെ ടീച്ചറും കവയിത്രിയുമായ ഖദീജ സി ടീച്ചർ എഴുതിയ വരികൾ

ഈ വർഷം അടക്കാപുര AMUP സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകരെ കുറിച്ച് സ്കൂളിലെ ടീച്ചറും കവയിത്രിയുമായ ഖദീജ സി ടീച്ചർ എഴുതിയ വരികൾ.....

ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ ;

ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ വേങ്ങര ചേറൂർ റോഡിലെ മിനി സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്.  മലപ്പുറം : ഭക്ഷണത്തിൽ രാസ ലഹരി കലർത്തിനൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂർ റോഡിലെ മിനി സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്. 2020ൽ പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം2025 വരെ മാർച്ച് വരെ തുടർന്നെന്നാണ് പൊലീസ് പറയുന്നത്.ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഇയാളെ പരിചയപ്പെട്ടിരുന്നത്. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ  ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (27) മരിച്ചത്. ഇന്നലെ (16/03/25) ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഇതിനിടെയാണ് മിന്നലേറ്റത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു

കടലിൽ മത്സ്യ ബന്ധനത്തിനിടെ യുവാവ് മരണപ്പെട്ടു

 വള്ളിക്കുന്നിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി യാണ് മരണപ്പെട്ടത്... മീൻ പിടിക്കുന്നതിനിടെ അപസ്മാരം വന്ന ഉടനെ മരണപ്പെടുകയായിരുന്നു... വള്ളിക്കുന്നു സ്വദേശി നൗഫൽ വെള്ളോടത്ത് എന്ന വ്യക്തിയാണ് മരണപ്പെട്ടത്... മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു..

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശി ഗോവയിൽ വെച്ച് മരണപെട്ടു

മലപ്പുറം വേങ്ങര കുറുവിൽകുണ്ട് (ഗ്യാസ് റോഡ് ) നടക്കൽ ആലികാക്ക എന്നവരുടെ മകൻ നടക്കൽ മുനീർ(41 വയസ്സ്) എന്നവർ  ഗോവയിലെ അഞ്ചുനയിൽവച്ചു മരണപ്പെട്ടു  മയ്യത്ത് ഗോവ മെഡിക്കൽ കോളേജിൽ ആണുള്ളത്   പരേതന്റെ ജനാസ പനാജി കബർസ്ഥാൻ പള്ളിയിൽ വച്ചു കെഎംസിസി പ്രവർത്തകർ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക് കൊണ്ടുപോകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ

കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീ...

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്നു

കണ്ണൂര്‍ | കുളം വൃത്തിയാക്കുന്നതിനിടെ കടു കുത്തിയ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീന്‍ കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഒരു മാസം മുമ്പാണ് കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലെ രജീഷിന്റെ കയ്യില്‍ കടു എന്ന നാടന്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് കൈയ്യില്‍ തീപ്പൊള്ളല്‍ ഏറ്റപോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വലതുകൈപ്പത്തി കൈത്തണ്ടയില്‍ വച്ചു മുറിച്ചുമാറ്റിയത്. ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു കുത്തിയതിനാല്‍ വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോ...

ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ ;

ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ വേങ്ങര ചേറൂർ റോഡിലെ മിനി സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്.  മലപ്പുറം : ഭക്ഷണത്തിൽ രാസ ലഹരി കലർത്തിനൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂർ റോഡിലെ മിനി സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്. 2020ൽ പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം2025 വരെ മാർച്ച് വരെ തുടർന്നെന്നാണ് പൊലീസ് പറയുന്നത്.ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഇയാളെ പരിചയപ്പെട്ടിരുന്നത്. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ  ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

ഈ വർഷം സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകരെ കുറിച്ച് സ്കൂളിലെ ടീച്ചറും കവയിത്രിയുമായ ഖദീജ സി ടീച്ചർ എഴുതിയ വരികൾ

ഈ വർഷം അടക്കാപുര AMUP സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകരെ കുറിച്ച് സ്കൂളിലെ ടീച്ചറും കവയിത്രിയുമായ ഖദീജ സി ടീച്ചർ എഴുതിയ വരികൾ.....

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു CCTV VIDEO

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു.ഇന്നലെ അപകടം നടന്നതിന്റെ CCTV VIDEO ചുവടെ

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.

വേങ്ങര : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു.  അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെക്കും. നാളെ ബുധനാഴ്ച ഉച്ചയോടെ വലിയോറയിൽ കുടുംബ ശ്മശാനത്തിൻ സംസ്കാരം നടക്കും. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഗസറ്റട് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാനകമ്മറ്റി അംഗമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഭാരവാഹിയാണ്. അച്ഛൻ : പരേതനായ മോഹനൻ കെ.പി. അമ്മ: സരോജിനി ടീച്ചർ (റിട്ട.എച്ച്.എം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾ). ഭർത്താവ്: സുനിൽ നാരായണൻ (ബിസ്നസ്, കേരളശ്ശേരി കോങ്ങാട്). മകൾ: ശ്രീലക്ഷ്മി-അമ്മു (വിദ്യാർത്ഥി,കലാക്ഷേത്ര, ചെന്നൈ). സഹോദരങ്ങൾ: സബിത,സിമി,അഭിലാഷ്,സംഗീത.

കുളങ്ങര അബ്ദുറഹ്മാൻ( കുഞ്ഞാപ്പു) (60) മരണപെട്ടു

വലിയോറ:പരപ്പിൽ പാറ സ്വദേശി പരേതനായ കുളങ്ങര മുഹമ്മദ് എന്നവരുടെ മകൻ കുളങ്ങര അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു ഇന്ന് ( 27-03- 2025, വ്യാഴം) രാവിലെ 9 മണിയോടടുത്ത സമയത്ത് മരണപ്പെട്ട വിവരം അറിയിക്കുന്നു.  പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 3 മണിക്ക് അടക്കാപുര ഇരുകുളം ജുമാ മസ്ജിദിൽ. ദീർഘ കാലമായി പരപ്പിൽ പാറയിലെ ഹോട്ടലിൽ ജോലി ചെയ്ത് കൊണ്ടിരുന്ന അദ്ദേഹം ഒരു മാസത്തോളമായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു. മനാട്ടിപറമ്പ് സ്വദേശി ആലുങ്ങൽ ഹാജറയാണ് ഭാര്യ. മക്കൾ: നിസാർ, റാഫി (പള്ളു), ഉനൈസ്, വാജിദ്, റാഷിദ്, യുസൈറ, ഫാത്തിമ റിദ, ഫാത്തിമ റിൻഷ  മരുമക്കൾ: സലിം ( തിരൂരങ്ങാടി), ഫർഹാന ( പടിക്കൽ) , നസ്ലി ( പതിനാറുങ്ങൽ)

വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് അംഗീകാരം

മലപ്പുറം ജില്ലയിൽ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന യെ കേരള കൌമുദി തെരഞ്ഞെടുത്തു. കേരള കൗമുദി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മാർച്ച് 8-ന് സൂര്യ റെജൻസി, മലപ്പുറം എന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഈ അവാര്‍ഡ് ഹരിതകര്‍മ്മസേനക്ക് സമ്മാനിക്കും. ഹരിത കർമ സേന വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യ സംസ്‌കരണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു വരികയാണ്. കുടുംബങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, തുടങ്ങിയവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതാണ് ഈ അംഗീകാരത്തിന് ആധാരമായത്.